വളരെ അപൂര്‍വ്വമായി കിട്ടുന്ന തണുപ്പിന്‍റെ സാന്നിധ്യം മുതലെടുത്ത്, നേര്‍ത്ത പുതപ്പിന്റെയുള്ളില്‍ സുഖ നിദ്രയിലായിരുന്ന എന്നെ "ചേട്ടാ, കാപ്പി" എന്ന സ്നേഹമസൃണമായ ശബ്ദത്തില്‍ എന്‍റെ സ്നേഹനിധിയായ ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍, എന്‍റെ സുഖ നിദ്രക്കു ഭംഗം വരുത്തിയതില്‍ ദേഷ്യമുണ്ടായെങ്കിലും "കുറച്ചു കൂടി ഉറങ്ങട്ടെ" എന്നൊരു വാചകത്തില്‍ ഞാനതൊതുക്കി ... "സമയമെന്തായെന്നറിയുമോ" എന്നായി അടുത്ത പുന്നാരം...ഇനി എഴുന്നെല്‍ക്കുകയെ നിവൃത്തിയുള്ളു എന്ന് മനസ്സിലാക്കി ഞാന്‍ ഉറക്കച്ചവടോടെ അവള്‍ തന്ന ചൂടുള്ള കാപ്പി കൈയില്‍ വാങ്ങി...അല്ലെങ്കിലും ഭര്‍ത്താക്കന്മാര്‍ കുറച്ചു നേരം കൂടുതല്‍ ഉറങ്ങുന്നത് ഭാര്യമാര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ!! അവള്‍ എടുത്തു കൊണ്ട് വന്ന പത്രവും നോക്കി കാപ്പി തീര്‍ക്കുകയായിരുന്നു എന്‍റെ അടുത്ത ജോലി...പത്ര വായന തലക്കെട്ടുകളില്‍ മാത്രമായി ഒതുക്കുകയാണ് പതിവ്...പിന്നെ നാട്ടുകാര്‍ ആരെങ്കിലും ചരമ കോളത്തില്‍ കയറിക്കൂടിയിട്ടുണ്ടോ എന്നും....അതോടെ എന്‍റെ പത്ര പാരണവും, കാപ്പിയും തീരും...
എന്‍റെ ഭൈമിയും എന്‍റെയൊപ്പം വന്നിരുന്നു...പത്രത്തിന്റെ അകത്താളുകള്‍ എന്‍റെ സമ്മതമില്ലാതെ അവള്‍ മറിച്ച് നോക്കുന്നുണ്ടായിരുന്നു..."അമ്മെ എനിക്കും കാപ്പി" എന്ന് പറഞ്ഞ് എന്‍റെ സീമന്ത പുത്രന്‍ പത്തു വയസുകാരനും എത്തി ഞങ്ങളുടെ ഇടയിലേക്ക്...വല്ലപ്പോഴും കിട്ടുന്ന അച്ഛന്‍റെ സാന്നിധ്യം മുതലാക്കാനായിട്ടാകണം അവന്‍ എന്നോടോട്ടിയിരുന്നു...അതൊരു സുഖവുമായിരുന്നു എന്നും പറയട്ടെ...പത്രത്താളിലെ ഒരു സൌന്ദര്യ വര്‍ദ്ധക പരസ്യം കണ്ടിട്ട് "ചേട്ടാ ഇതൊരെണ്ണം വാങ്ങണെ" എന്നൊരു ആവശ്യം വാമഭാഗം അവതരിപ്പിച്ചു....."അമ്മക്കിപ്പോ ഇതൊക്കെ എന്തിനാ?" എന്നായി പുത്ര ശിരോമണി..."പിന്നേം അച്ഛനാണെങ്കില്‍ നന്നായിരുന്നു, അച്ഛനല്ലേ കറുത്തിട്ട് " അവന്‍റെ കമന്റു എനിക്കു നന്നേ ബോധിച്ചെങ്കിലും ഭര്‍ത്താവിനോടുള്ള സ്നേഹം ഭാര്യയെ ചൊടിപ്പിച്ചു.." അച്ഛന്‍ കറുത്തതാണെങ്കിലെന്താ, എഴഴകല്ലേ" എന്നെയും അവളെയും മാറി മാറി നോക്കിയിട്ട് സ്വയം ഒന്ന് നോക്കിയ മകന്‍, "അമ്മ പറയുന്നത് കറുത്തവര്‍ക്ക് എഴഴകെന്നല്ലേ" "അതേ, എന്താ, നിനക്ക് സംശയം വല്ലതുമുണ്ടോ" "ഉം...അപ്പോ ബാക്കി തൊണ്ണൂറ്റി മൂന്നഴകും വെളുത്തവര്‍ക്കല്ലേ അമ്മെ?" മകന്‍റെ മുന്നില്‍ ചിരി മറയ്ക്കാന്‍ ഞാന്‍ പത്രത്താളുകള്‍ മുകളിലേക്കുയര്‍ത്തി...ഭാര്യ വായ പൊത്തിപ്പിടിച്ചു കൊണ്ട് അടുക്കളയിലേക്കും..........
2009 ഡിസംബർ 12, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

Veluppinu 70...!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!
അതു നന്നായി :)
മറുപടിഇല്ലാതാക്കൂകുട്ടികളോട് ഇനി സൂക്ഷിച്ചു വേണം പഴമൊഴി!!
ഞാന്‍ വേറെ വഴിക്കാ ഇവിടെ വന്നത്. അതു കൊണ്ട് കമന്റവിടെ വീണു പോയി!.ഏതായാലും അഴകുണ്ടല്ലോ? അതു മതി!
മറുപടിഇല്ലാതാക്കൂBetter to remove this word verification.